സ്വര്‍ണപ്പാളി വിവാദം: യുഡിഎഫ് ചോര്‍ ഹേ’ എന്ന് മന്ത്രി വി ശിവന്‍കുട്ടി.വി. ശിവന്‍കുട്ടിയുടെ സഭയിലെ പഴയ പ്രതിഷേധ ചിത്രം ഉയര്‍ത്തി പ്രതിപക്ഷം.മന്ത്രിമാരും എംഎല്‍എമാരും നടുത്തളത്തിലിറങ്ങി വാക്കേറ്റം

Must Read

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രക്ഷുബ്ധമായി സഭ. പ്രതിപക്ഷം ബാനറുകളുയര്‍ത്തി നടത്തുളത്തിലേക്കിറങ്ങുകയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു.പ്രതിപക്ഷ എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരെ നിരത്തിയിരുന്നു. ഗ്യാലറിയിലിരിക്കുന്നത് കുട്ടികളാണെന്നും നിങ്ങളുടെ കോപ്രായം കുട്ടികള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ വാച്ചര്‍മാരും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കയ്യാങ്കളിയിലേക്ക് കടന്നതോടെ സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യോത്തര വേളയില്‍ മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ പ്രതിപക്ഷത്തെ കള്ളന്മാര്‍ എന്ന് വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ചോര്‍ ഹേ ചോര്‍ ഹേ, യുഡിഎഫ് ചോര്‍ ഹേ എന്ന് മുദ്രാവാക്യം വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി.ഇതിനിടെ വി. ശിവന്‍കുട്ടി സംസാരിക്കുന്നതിനിടെ പഴയ നിയമസഭയിലെ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഇതോടെയാണ് ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലേക്കിറങ്ങി. കെ.കെ. രമയും കെ. രാജനും തമ്മിലും വാക്കേറ്റമുണ്ടായി.

റോജി എം. ജോണിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതോടെ അസാധാരണ നിമിഷങ്ങളാണ് സഭയില്‍ നടന്നത്. സജി ചെറിയാന്‍, കെ. രാജന്‍ കെ. എന്‍ ബാലഗോപാല്‍ തുടങ്ങിയവരും നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു.

അതേസമയം മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ വിമര്‍ശിച്ചു. ഇന്നലെ ഗാലറിയില്‍ മുഴുവന്‍ കുട്ടികളായിരുന്നു. അവര്‍ കണ്ടുപഠിക്കേണ്ടത് ഇതാണോയെന്നും ഇതാണോ പ്രതിപക്ഷത്തിന്റെ ജനാധിപത്യമെന്നും ഷംസീര്‍ സ്പീക്കര്‍ ചോദിച്ചു. സഭ നിര്‍ത്തിവെച്ച ശേഷവും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കുകയാണെന്നും സഭ നിര്‍ത്തിവെക്കുകയാണെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സ്പീക്കറുടെ മുഖം കാണാന്‍ കഴിയുന്നുണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ തടയാന്‍ കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം യുഡിഎഫിലും കള്ളന്മാര്‍ ഉണ്ടെന്ന് ആരോപിച്ച വിദ്യാഭ്യാസമന്ത്രി സഭയില്‍ ആരോപിച്ചു. ‘യുഡിഎഫ് ചോര്‍ ഹേ’ എന്ന് മുദ്രാവാക്യ വിളിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. ഇതോടെ മന്ത്രി ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ പ്രതിപക്ഷ ഉയര്‍ത്തി. ഇതിന് പിന്നാലെ മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. സഭ താത്കാലികമായി നിര്‍ത്തിവെച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This