മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു

Must Read

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏക മകളാണ് പ്രത്യൂഷ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പ്രത്യൂഷ. ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികളാണ് പ്രത്യൂഷയുടെ മരണവിവരം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം പ്രത്യുഷയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ തങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ബന്ധുക്കളെ അറിയിച്ചത്. പ്രത്യൂഷയ്‌ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ അവരെ രണ്ടുപേരെയും ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപെടുത്തി. കയത്തില്‍ അകപ്പെട്ട പ്രത്യുഷയെ റെസ്‌ക്യൂ സര്‍വീസ് സേനയെത്തിയാണ് പുറത്തെടുത്തത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This