എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ മറന്ന് വെച്ചു; അമ്മ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ മകളെ

Must Read

ക്വലാലംപൂര്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞുമകളെ കാറിന്റെ പിന്‍സീറ്റില്‍ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ വണ്ടിനിര്‍ത്തിയ ഉടന്‍ അമ്മ ഇറങ്ങിപ്പോയി. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. വൈകീട്ട് 5.30ന് കുഞ്ഞ് നഴ്‌സറിയില്‍ ഇല്ലെന്ന് ഭര്‍ത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവര്‍ അക്കാര്യം ഓര്‍ക്കുന്നത് തന്നെ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാറിനുള്ളില്‍ മകളുണ്ടോ എന്ന് തിരക്കാനും ഭര്‍ത്താവ് പറയുകയുണ്ടായി. ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ ഡോക്ടര്‍ കുഞ്ഞിന് സി.പി.ആര്‍ നല്‍കാന്‍ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല.

ആറുമിനിറ്റോളം സി.പി.ആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താന്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This