സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍

Must Read

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അഫ്‌സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തെ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു സഹായം നല്‍കിയ അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This