21 കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു; കൊലപാതകത്തിന് കാരണം കുടുംബ പ്രശ്‌നം; പ്രതി പിടിയില്‍

Must Read

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 21 കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. വിക്രമജിത് റാവു, രാംകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്ന് പൊലീസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയില്‍ എത്തിയ പ്രതി ജാസ്മിന്‍ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്.

സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിന്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിന്‍ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ റിട്ടയേര്‍ഡ് റോഡ്വേസ് ജീവനക്കാരനായ മുത്തച്ഛന്‍ രാംകുമാറിനെയും ജാസ്മിന്‍ ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്തെ തുടര്‍ന്നാണ് രാംകുമാറിനെ ആക്രമിച്ചത്. വെട്ടേറ്റിട്ടും രാംകുമാര്‍ ചലിക്കുന്നതു കണ്ട ജാസ്മിന്‍ രക്ഷപ്പെടുമോ എന്ന് ഭയന്ന് ചുറ്റിക കൊണ്ട് തലയില്‍ പലതവണ അടിക്കുകയും ചെയ്തു.

ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടുകയും വീട്ടില്‍ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകി കിടന്നുറങ്ങുകയായിരുന്നുവെന്നും പൊലീസ്. അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This