‘ചാണ്ടി ഉമ്മനൊപ്പം ബിജെപി കൗണ്‍സിലര്‍ മാത്രമല്ല, സിപിഐഎം നേതാവുമുണ്ട്’; ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു

Must Read

കൊച്ചി: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോടൊപ്പം ക്ഷേത്ര ദര്‍ശനത്തില്‍ ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആശാനാഥും പങ്കെടുത്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ പരിഹസിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

”ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ,

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്.’

എന്ന CPMകാരുടെ പ്രചാരണം കണ്ടു.

‘BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ’ എന്നതാണ് ചോദ്യം ….

ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവര്‍ മുഴുവന്‍ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്‍ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോള്‍ അത് അപ്പോള്‍ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ….

Latest News

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. അതേസമയം...

More Articles Like This