17കാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികാതിക്രമം നടത്തി; 20 കാരന് 10 വര്‍ഷം കഠിന തടവും പിഴയും

Must Read

തിരുവനന്തപുരം: 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. ബിഹാര്‍ സ്വദേശിയായ 20 കാരനായ സംജയ് (20) ആണ് പ്രതി. 40,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ കുട്ടിക്ക് നല്‍ക്കണമെന്നും വിധിയിലുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2022 ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് നന്തന്‍ക്കോട് കെസ്റ്റന്‍ റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും കൂട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്നു. പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികാതിക്രമം നടത്തി. സംഭവത്തില്‍ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി. ഇത് കണ്ടവര്‍ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This