82 കാരനും 81 കാരിയും വിവാഹിതരായി; പ്രണയം തുടങ്ങിയത് റിട്ടയര്‍മെന്റ് ഹോമില്‍ വച്ച്

Must Read

റിട്ടയര്‍മെന്റ് ഹോമില്‍ കണ്ടുമുട്ടിയ 82 കാരനും 81 കാരിയും വിവാഹിതരായി. ക്രിസ്റ്റഫര്‍ സ്ട്രീറ്റ് എന്ന 82 -കാരനും റോസ സ്ട്രീറ്റ്‌സ് എന്ന 81 -കാരിയും തങ്ങളുടെ പങ്കാളികളെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കീന്‍ഷാമിലെ സെന്റ് മോണിക്ക ട്രസ്റ്റിന്റെ ചോക്ലേറ്റ് ക്വാര്‍ട്ടര്‍ റിട്ടയര്‍മെന്റ് വില്ലേജില്‍ എത്തിയത്. അവിടെ എത്തിച്ചേര്‍ന്ന് 18 മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എങ്ങനെയാണ് ആദ്യമായി പരസ്പരം കണ്ടത് എന്ന് ചോദിച്ചാല്‍ റോസ പറയുന്നത്, ആദ്യമായി കാണുമ്പോള്‍ ക്രിസ്റ്റഫര്‍ തനിക്ക് അഭിമുഖമായുള്ള ഒരു ജനാലയ്ക്കരികില്‍ ഇരിക്കുകയായിരുന്നു എന്നാണ്. ‘പിന്നീട്, അദ്ദേഹം തനിക്കരികില്‍ വന്നിരുന്നു, തങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് പൊതുവായ ഒരുപാട് ഇഷ്ടങ്ങളുണ്ടായിരുന്നു, ഒരുമിച്ചുള്ള നേരങ്ങളെല്ലാം ഒരുപാട് ആസ്വദിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു’ എന്നും റോസ പറയുന്നു. റോസ നേരത്തെ ഒരു നഴ്‌സായിരുന്നു. ക്രിസ്റ്റഫര്‍ ഒരു മൈനിങ് കണ്‍സള്‍ട്ടന്റും.

\അധികം വൈകാതെ തന്നെ ക്രിസ്റ്റഫര്‍ റോസയോട് വിവാഹാഭ്യര്‍ത്ഥനയും നടത്തി. കൂടുതലൊന്നും റോസയ്ക്കും ചിന്തിക്കാന്‍ ഇല്ലായിരുന്നു, അവള്‍ യെസ് പറഞ്ഞു. അങ്ങനെയാണ് ഇരുവരും വിവാഹിതരാവുന്നത്. മക്കളും മക്കളുടെ മക്കളും കുടുംബക്കാരും വിവാഹത്തിനുണ്ടായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This