തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫ്; നിയമസഭയില്‍ കാല് കുത്തുന്നില്ല; ചത്താല്‍ പോലും കസേര വിടില്ല; പി ജെ ജോസഫിനെതിരെ ആക്ഷേപ പരാമര്‍ശവുമായി എം എം മണി

Must Read

പി ജെ ജോസഫിനെതിരെ ആക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു. ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി ജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്സ് മാര്‍ച്ച് നടത്തണം. ബോധമുണ്ടോ അതുമില്ല. പക്ഷേ ചത്താലും വിടില്ല’. എം എം മണി പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This