‘സാന്ത്വനം’ സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Must Read

തിരുവനന്തപുരം: പ്രമുഖ ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൂപ്പര്‍ഹിറ്റായ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. ആദിത്യന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് നിരവധി സിനിമാ, സീരിയല്‍ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് എത്തുന്നത്.

നിരവധി ഹിറ്റ് സീരിയലുകളാണ് ആദിത്യന്റെ പേരിലുള്ളത്. വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This