മക്കളെ ചേര്‍ത്തുപിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവും മരിച്ചു

Must Read

തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടക്കടുത്തുള്ള ഗ്രാമത്തില്‍ അമ്മ രണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് തീ കൊളുത്തി മരിച്ചു. മക്കളെ ചേര്‍ത്തുപിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് മരിച്ചത്. എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കള്‍, ദ്രവിയത്തിന്റെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്.ദ്രവിയത്തിന്റെ അച്ഛന്‍ പൊന്നുരംഗം (78), മധുരൈ വീരനെ ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പൊന്നുരംഗവും മക്കളായ വിജയകുമാറും സദാനന്ദവും യുവാവുമായി സംസാരിക്കുകയായിരുന്നു. അതിനിടെ യുവതി വീട്ടില്‍ കയറി വാതില്‍ അടച്ചു. വീട്ടില്‍ നിന്നും അലര്‍ച്ച കേട്ടാണ് എല്ലാവരും ഓടി ഉള്ളിലെത്തിയത്. അപ്പോഴേക്കും യുവതി തീ കൊളുത്തിയിരുന്നു. മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This