ബലാത്സംഗക്കേസില്‍ പത്തുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു; പുറത്ത് ഇറങ്ങി വീണ്ടും അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു

Must Read

സത്‌ന: ബലാത്സംഗക്കേസില്‍ പത്തുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള്‍ സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റില്‍. സത്‌നയിലുള്ള ദലിത് ബാലികയെ പീഡിപ്പിച്ച കേസില്‍ രാക്കു എന്ന രാകേഷ് വര്‍മയാണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പെണ്‍കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് അഞ്ചു വയസുകാരിയുടെ മുത്തശ്ശി നടത്തിയ തിരച്ചിലില്‍ കുറച്ച് ദൂരത്ത് രക്തം വാര്‍ന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

മിഠായി നല്‍കാമെന്ന് പറഞ്ഞ് രാകേഷ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും ഓട്ടോയില്‍ കൃഷ്ണ നഗര്‍ ഭാഗത്തേക്ക് പോയി. മുത്തശ്ശി നിലവിളിച്ച് ആളെ കൂട്ടിയപ്പോളാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

2012-ല്‍ കോള്‍ഗാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലര വയസുകാരിയെ പ്രതി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഇതിന് കോടതി 10 വര്‍ഷം തടവ് വിധിച്ചിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This