മൃതദേഹം കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നയായ നിലയില്‍; എയര്‍ ഹോസ്റ്റസിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must Read

മുംബൈ: എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നയായ നിലയില്‍. കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ ഛത്തീസ്ഗഡ് സ്വദേശിയായ രുപാല്‍ ഓഗ്രെ എന്ന 24 വയസ്സുകാരി കൊല്ലപ്പെട്ടത്. കേസില്‍ അപ്പാര്‍ട്‌മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ചശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോകുകയായിരുന്നു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This