പിണക്കമില്ല, എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ല; ‘മാസപ്പടി’യിൽ മിണ്ടാതെ മടങ്ങി; എം വി ഗോവിന്ദന്‍

Must Read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാറുണ്ട്. ആ ജനാധിപത്യമര്യാദയും അവകാശവും എല്ലാര്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമുദായിക സംഘടനകളെയും നേതാക്കന്മാരെയുമൊക്കെ എല്ലാവരും കാണും. എന്നാല്‍ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. സമദൂരം എപ്പോഴും സമദൂരം ആകാറില്ലെന്നും എന്‍എസ്എസിനോട് ഒരു പിണക്കവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ  സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This