കോഴിക്കോട് :ക്രിസ്ത്യാനികൾ പോയാലും ക്രിസ്ത്യാനികളുടെ വോട്ടു കിട്ടിയില്ലെങ്കിലും സിപിഎമ്മിന് മുസ്ലിം വോട്ട് വേണം !ഷെജിനെതിരെ നടപടിയില്ലെന്നും പി മോഹനൻ ! വരനെ തൊട്ടും തലോടിയും സിപിഎം പൊതുയോഗം. ക്രിസ്ത്യാനികൾ വെറും ന്യുനപക്ഷമാണ് .അവർ ഇപ്പോൾ കേരളത്തിൽ വെറും 15 ശതമാനത്തിൽ താഴയാണ് .അതിനാൽ തന്നെ ക്രിസ്ത്യൻ വോട്ടുകളിൽ സിപിഎമ്മിന് വലിയ കണ്ണൊന്നും ഇല്ല മറിച്ച് പ്രബലമായ മുസ്ലിം സമുദായത്തെ പിണക്കാതെ ഇളക്കും മുള്ളിനും കേടില്ലാതെ നയമാണ് സിപിഎം എല്ലാക്കാലത്തും എടുക്കുന്നത് .
അതിനാൽ കോടഞ്ചേരിയിലെ പ്രണയവിവാഹ വിവാദത്തില്‍ വരനെതിരെ സിപിഎം നേതാക്കള്‍ തൊട്ടും തലോടിയുമായിട്ടുള്ള നയമാണ് എടുത്തത് .ഷെജിനെതിരായ നടപടി അടഞ്ഞ അധ്യായമാണ്. നാടുവിടും മുന്‍പ് ഷെജിന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തണമായിരുന്നു. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ ആ കുടുംബത്തിനൊപ്പം നില്‍ക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേവലാതി മനസിലാക്കാനുള്ള ഹൃദയം പാര്‍ട്ടിക്കുണ്ട്. മതമേലധ്യക്ഷന്മാരുമായി ഇനിയും സംസാരിക്കും. കോടഞ്ചേരിയില്‍ നടന്ന വിശദീകരണ യോഗത്തിലാണ് പി.മോഹനന്റെ പ്രസ്താവന. യോഗത്തില്‍ മുൻ എംഎൽഎ ജോര്‍ജ് എം.തോമസും പങ്കെടുത്തു.
അതേസമയം, വിവാദം പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമം ആണെന്ന് ജോര്‍ജ് എം.തോമസ് പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി സംഘടിപ്പിച്ച മാര്‍ച്ച് ഗൂഢനീക്കത്തിന് തെളിവാണ്. വിവാദമായ വിവാഹത്തെക്കുറിച്ച് ഒരുവിധത്തിലും അറിവുണ്ടായിരുന്നില്ലെന്ന് ജോര്‍ജ് എം.തോമസ് പറഞ്ഞു.