നോര്‍ത്ത് അമേരിക്ക – കാനഡ മാര്‍ത്തോമ ഭദ്രാസനം ,ഡിയോസിഷ്യന്‍ സണ്‍ഡേ മാര്‍ച്ച് 6 ന്

Must Read

ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക -കാനഡ മാര്‍ത്തോമ ഭദ്രാസനം ,മാര്‍ച്ച് 6 ന് ഡിയോസിഷ്യന്‍ സണ്‍ഡേയായി ആചരിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍,മിഷന്‍ ഫീല്‍ഡുകള്‍ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന ‘ലൈറ് ടു ലൈഫ്’ ,’കേയറിങ് ദി ചില്‍ഡ്രന്‍ ഇന്‍ നീഡ്’ തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകകളില്‍ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകള്‍ സന്ദര്‍ശിച്ചു (പുള്‍ പിറ്റ് ചേഞ്ച് )ശുശ്രുഷകള്‍ക്കു നേത്രത്വം നല്‍കുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങള്‍ക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകള്‍ക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും.

കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴില്‍ ഇടവകകളും ,കോണ്‍ഗ്രിഗേഷനും ഉള്‍പ്പെടെ എഴുപത്തിഅഞ്ചും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്. 8200 കുടുംബങ്ങളായി ഏകദേശം ആകെ 30000 മെമ്പര്മാരാണ് ,) ഭദ്രാസനത്തിലുള്ളത്. മാര്‍ച്ച് 6ന് ഭദ്രാസന ഇടവകകളില്‍ പ്രത്യേകം തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും , ധ്യാന പ്രസംഗകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This