കെ. സുധാകരനെതിരെ കടുത്ത വിമർശനവുമായി പി.സി. ചാക്കോ ; കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരുമെന്നും പിസി ചാക്കോ

Must Read

കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നേതാവാണ് കെ. സുധാകരനെന്ന് പി.സി. ചാക്കോ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനില്‍നിന്ന് നല്ല വാക്ക് ഉണ്ടാകുമെന്ന് കേരളത്തില്‍ ആരും കരുതുന്നില്ലല്ലോ എന്നും ചാക്കോ ചോദിച്ചു. സുധാകരന്റെ പശ്ചാത്തലം അതല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയില്‍ കെ സുധാകരൻ എത്തിച്ചേര്‍ന്നു എന്നത് കോണ്‍ഗ്രസ് എത്രത്തോളം തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് എന്നും പിസി ചാക്കോ പറഞ്ഞു.

കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരുമെന്നും പി.സി ചാക്കോ കൂട്ടിച്ചേർത്തു.

 

 

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This