ഉത്തർപ്രദേശ് : ഇത്തവണ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് സർവേ ഫലം.
ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നത് ബിജെപിയ്ക്ക് ക്ഷീണമാകുന്നുണ്ട്.
അധികാരം നിലനിർത്താന്‍ ശ്രമിക്കുന്ന ബി ജെ പിയിൽ നിന്ന് മന്ത്രിമാരുള്‍പ്പടേയുള്ള നിരവധി പേരാണ് രാജി വച്ച് എസ് പിയിലെത്തിയത്.
എസ്പിയിലും ചെറിയ കൊഴിഞ്ഞുപോക്കുണ്ടായെങ്കിലും കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് ബി ജെ പിയ്ക്ക് തന്നെയാണ്.
മത്സരം കടുക്കുമെങ്കിലും യുപിയില്‍ ഇത്തവണയും ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സർവ്വെ ഫലങ്ങളെല്ലാം പറയുന്നത്. എന്നാൽ ബിജെപിക്ക് സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടാവും.
ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് സർവേ അനുസരിച്ച്, 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ 226-246 സീറ്റുകൾ നേടി ബി ജെ പി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. നരേന്ദ്രമോദിയുടെ ജനപ്രീതി സംസ്ഥാനത്ത് ബി ജെ പിക്ക് മുതല്‍ക്കൂട്ടാവുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നുണ്ട്.
സമാജ്‌വാദി പാർട്ടിക്ക് 144 മുതൽ 160 വരെ സീറ്റുകൾ നേടാനാകും. കോണ്‍ഗ്രസിന്റെ സ്ഥിതി ഇത്തവണ 2017 ലേതിനേക്കാള്‍ ദയനീയമായിരിക്കുമെന്നാണ് സർവേഫലം പറയുന്നത്.
മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പിക്കും ഇത്തവണ മുന്നേറാൻ സാധിക്കില്ല എന്ന് സർവേഫലം പറയുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണ ബി എസ് പിയുടെതെന്നാണ് പ്രവചനം.