അമ്മയുടെ നിലവിളി; വീട്ടിലേക്ക് കുതിച്ചെത്തി പോലീസ്; വാതില്‍ ചവിട്ടിത്തുറത്ത് സീലിങ്ങ് ഫാനില്‍ കെട്ടിത്തൂങ്ങിയ യുവതിയെ രക്ഷിച്ചു

Must Read

കൊല്ലം: പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം യുവതിയെ രക്ഷിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പോലീസ്. കൊല്ലം റൂറലിലെ ചിതറ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി 10.30-ന് ചിതറ പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വളവുപച്ചയിലുള്ള ഒരു വീട്ടമ്മയുടെ പരിഭ്രമത്തോടെയുള്ള ഫോണ്‍ കോള്‍ വന്നു. മകള്‍ വീട്ടില്‍ വഴക്കിട്ട് മുറിയില്‍ക്കയറി വാതില്‍ കുറ്റിയിട്ടു, വിളിച്ചിട്ട് തുറക്കുന്നില്ല, അവിവേകം വല്ലതും കാട്ടുമോയെന്നു പേടി, സഹായിക്കണം. സ്ഥലസൂചന നല്‍കിയ ശേഷം അമ്മ നിലവിളിയോടെയാണ് ഫോണ്‍ വെച്ചത്.
സ്ഥലത്തേക്ക് കുതിച്ചെത്തിയ ചിതറ പോലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ സീലിങ്ങ് ഫാനില്‍ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃ തൃത്തിലുള്ള സംഘം ഉടന്‍ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി. പ്രഥമശുശ്രൂഷ നല്‍കിയശേഷം യുവതിയുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This