നടന്‍ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. എമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. എമ്പുരാന്റെ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എമ്പുരാനിലെ നായകന്‍ മോഹന്‍ലാലും സംഗീത സംവിധായകന്‍ ദീപക് ദേവും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവും തിരക്കഥാകൃത്ത് മുരളി ഗോപിയും അടക്കമുള്ളവരാണ് പൃഥിരാജിന്റെ ജന്മദിനത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ആശംസകള്‍ നേരുന്നത്.
ആശംസകള്‍ നേര്‍ന്ന മോഹന്‍ലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യു ചേട്ടാ എന്നാണ് താരത്തിന്റെ മറുപടി. എന്തായാലും പൃഥ്വിരാജിന് ജന്മദിന ആശംസകളുമായുള്ള വീഡിയോയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.