തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കുകൾക്കിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ചില ദിവസങ്ങളിൽ തിരഞ്ഞെടുപ്പുകളുടെ തിരക്കുകൾക്ക് ശേഷം വീട്ടിലെത്തിയാൽ പുലർച്ചെ 3-4 മണിവരെയൊക്കെ കുട്ടികളെ പഠനത്തിൽ സഹായിക്കും. സ്വന്തം മക്കളുടെ മാത്രമല്ല സുഹൃത്തുക്കളുടെ മക്കളുടെയും പഠനത്തിലും ഹോം വർക്കുകളിലും സഹായിക്കാറുണ്ടെന്നും ഫേസ്ബുക് ലൈവ് ചാറ്റിനിടെ പ്രിയങ്ക പറഞ്ഞു.
കുട്ടികൾ ഇടക്കിടെ അവരുടെ ആവശ്യങ്ങളുമായി വരികയും ഹോം വർക്കുകൾക്ക് സഹായം ചോദിക്കുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.
രാഹുൽ ഗാന്ധിയുമായുള്ള കുട്ടിക്കാലത്തെ കുസൃതികളും പ്രിയങ്ക ഓർത്തു പറഞ്ഞു. സഹോദരൻ രാഹുൽ ഗാന്ധിയുമായി ചെറുപ്പത്തിൽ നിരന്തരം തല്ല് കൂടിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
എന്നാൽ പുറത്തുനിന്നുള്ള ഒരാൾ ഈ വിഷയത്തിൽ ഇടപെട്ടാൽ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമായിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.