പ്രതിഷേധം ഒടുങ്ങാതെ കെ റെയിൽ ; വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

Must Read

കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധം നടത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. ഒടുവിൽ സ്ഥലത്ത് കനത്ത സംഘർഷമുണ്ടായി. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിലാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധിച്ച വരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു.

കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ വീണ്ടും സംഘർഷമുണ്ടായി. കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതിയെ എതിർത്ത് ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു. അടുത്ത സിറ്റിങ് വരെയാണ് സർവേ തടഞ്ഞിരിക്കുന്നത്.

ഡി.പി.ആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതുവരെ സർവേ നടപടികൾ നിർത്തിവെക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുൻപ് സർവേ തീർക്കണമായിരുന്നു എന്നും കോടതി സർക്കാരിനെ ഓർമിപ്പിച്ചു.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This