കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നു, ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ.

Must Read

ഹൈ കോടതിയിൽ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രോസിക്യൂഷന്‍. റേപ്പ് ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെയെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി വേണമെന്നും പ്രോസിക്യൂഷൻ ഹൈകോടതിയിൽ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ് എന്നും പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തുമ്പോള്‍ ആസാധാരണ കേസാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യം അപൂര്‍വമാണ്. നീതി ന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും പ്രോസിക്യൂഷന്‍ പറയുന്നു.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This