റഷ്യന്‍ അധിനിവേഷത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. പുടിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ ജനതയും രംഗത്തുണ്ട്. പ്രതിഷേധക്കാരെ പുടിന്‍ അടിച്ചമര്‍ത്തുകയാണ്. 53 റഷ്യന്‍ നഗരങ്ങളില്‍മാത്രം റഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ച 1,702 പേര്‍ അറസ്റ്റിലായി.
അതേസമയം റഷ്യക്കെതിരേ ബ്രിട്ടന്‍ യുദ്ധംചെയ്യില്ലെന്ന് പ്രതിരോധസെക്രട്ടറി ബെന്‍ വാലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപരോധങ്ങളുടെ ഭാഗമായി റഷ്യന്‍ ദേശീയ വിമാന സര്‍വീസായ എയ്റോഫ്‌ലോട്ട് യു.കെ. വിലക്കി.
പകരമായി ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് റഷ്യയും വിലക്ക് പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യയെ തള്ളിപ്പറയാത്ത നിലപാടിലാണിപ്പോഴും ചൈന. റഷ്യയെ പ്രകീര്‍ത്തിച്ച് സിറിയന്‍ പ്രസിഡന്‍്‌റും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ച് പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി രംഗത്തെത്തി. യുക്രൈന് 150 കോടിരൂപ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.