ആശങ്കയായി ചെര്‍ണോബില്‍ !! അണുവികിരണം ഉയര്‍ന്നുവെന്ന് യുക്രൈന്‍

Must Read

ഭീതി പടര്‍ത്തി ചെര്‍ണോബില്‍. റഷ്യ പിടിച്ചെടുത്തതിനുശേഷം ചെര്‍ണോബിലില്‍ നിന്നുമുള്ള അണുവികിരണം ഉയര്‍ന്നതായി യുക്രൈന്‍. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും യുക്രൈന്‍ മുന്നറിയിപ്പ് നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെര്‍ണോബില്‍ പിടിച്ചെടുത്ത് ആണവനിലയത്തെ ഭീകരരില്‍നിന്ന് രക്ഷിക്കുകയാണെന്ന് റഷ്യ പറയുന്നു. വടക്കുകിഴക്കന്‍ യുക്രൈന്‍ നഗരമായ സുമിയും റഷ്യന്‍സേന പിടിച്ചെടുത്തു. നിരത്തുകളില്‍ റഷ്യന്‍ സൈനികവാഹനങ്ങള്‍ നിറഞ്ഞു.

റഷ്യന്‍ സൈന്യം കീവിലെത്തുന്നത് തടയാന്‍ ശക്തമായ ചെറുത്തുനില്‍പ്പിന് യുക്രൈന്‍ പ്രതിരോധമന്ത്രാലയം ആഹ്വാനം നല്‍കിയിരുന്നു. പട്ടാളത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അറിയിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

കിഴക്കന്‍ നഗരമായ കോണോടോപ്പിലൂടെയാണ് കീവ് ലക്ഷ്യമാക്കി റഷ്യ എത്തിയത്. അതേസമയം, റ്റെറ്റെറീവ് നദിയുടെ ഭാഗത്തുനിന്ന് റഷ്യയെ തുരത്തിയതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This