പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചു ; തെരഞ്ഞെടുപ്പ് നീട്ടണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Must Read

പഞ്ചാബ് : ഫെബ്രുവരി 14 നു നടക്കേണ്ടിയിരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഫെബ്രുവരി 20 ആണ് പുതുക്കിയ തിയതി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രവിദാസ് ജയന്തി പ്രമാണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നീട്ടണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനുള്ള തീരുമാനം കൈകൊണ്ടത്.

ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പ്രശ്നങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഇളയ സഹോദരനായ മനോഹർ സിംഗ് ബസ്സിയ്ക്ക് സീറ്റ് ലഭിച്ചില്ല.

സീറ്റ് നിഷേധിക്കപ്പെട്ടതോടെ മനോഹർ സിംഗ് ബസ്സി പത്താന മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു.

ശനിയാഴ്ച പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാർഥി പട്ടികയിൽ ബസ്സി പത്താനയിലെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് നിലവിലെ എം.എൽ.എ ഗുർപ്രീത് സിംഗിനെയാണ്.

ഈ തീരുമാനത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഒറ്റയ്ക്ക് മത്സരിക്കാൻ മനോഹർ സിംഗ് തീരുമാനിച്ചത്. ഗുർപ്രീത് സിംഗ് എം.എൽ.എ ആയിരുന്ന കാലത്ത് ഒന്നും ചെയ്തിട്ടില്ല എന്ന് മനോഹർ സിംഗ് വിമർശിച്ചു.

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This