സംസ്ഥാനത്തെ സ്‌കൂൾ കുട്ടികള്‍ക്ക് വാക്‌സിൻ ബുധനാഴ്‌ച്ച മുതൽ. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്.

Must Read

15 – 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ 51% കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 ന് മുകളിൽ വാക്സിൻ അർഹത ഉള്ള കുട്ടികൾ ഉള്ള സ്കൂളുകളാണ് വാക്സീന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് ഇത്തരത്തില്‍ വാക്സീന്‍ കേന്ദ്രങ്ങളായി സജ്ജമാക്കിയിരിക്കുന്നത്.

ആംബുലൻസ് സർവീസും പ്രത്യേകം മുറികളും സജ്ജമാക്കിയിട്ടുണ്ട്. ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്സിൻ നൽകൂ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം 10,11,12 എന്നീ ക്ലാസുകൾ ഇപ്പോൾ ഉള്ളത് പോലെ ഓഫ്‌ലൈൻ ആയി തുടരുമെന്നും മന്ത്രി അറിയിച്ചു. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലാക്കും. സ്‌കൂൾ മാർഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This