താടിയൊക്കെ വടിച്ചു കളയണം; വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്, മറുപടി ഇങ്ങനെ

Must Read

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവായ ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവിന്റെ വക ഉപദേശം. മറ്റൊന്നുമായിരുന്നില്ല ലാലുവിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി കല്യാണം കഴിക്കണമെന്നായിരുന്നു ലാലു ആവശ്യപ്പെട്ടത്. യോഗ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ലാലു ഇക്കാര്യം പറഞ്ഞത്. കേട്ടു നിന്നവരില്‍ ചിരി പടര്‍ത്തുന്നതായിരുന്നു ലാലുവിന്റെ പ്രതികരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘രാഹുല്‍ താങ്കള്‍ ഒരു വിവാഹം കഴിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. താടിയൊക്കെ വടിച്ചു കളയണം. വിവാഹത്തെക്കുറിച്ചു പറയുമ്പോള്‍ താങ്കള്‍ കേള്‍ക്കുന്നില്ലെന്ന് അമ്മ ഞങ്ങളോടു പരാതി പറയുന്നു. താങ്കളുടെ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കൊക്കെ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. അതിപ്പോള്‍ ഉറപ്പിക്കൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ’- ലാലു ഉപദേശിച്ചു.

രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിനു പിന്നാലെയായിരുന്നു ചിരി പടര്‍ത്തിയ ലാലുവിന്റെ പ്രതികരണം. വിവാഹക്കാര്യം ചിരിയില്‍ ഒതുക്കിയ രാഹുല്‍ പക്ഷേ താടി വെട്ടിയൊതുക്കാമെന്നു സമ്മതിച്ചു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് വിവാഹം നടന്നേക്കാമെന്നും രാഹുല്‍ തമാശയായി പ്രതികരിച്ചു.

Latest News

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. അതേസമയം...

More Articles Like This