മകന്‍ സ്‌കൂള്‍വിട്ടു വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു കിടക്കുന്നു; മരണത്തിലേക്ക് നയിച്ചത് തലക്കും അടിവയറ്റിലുമേറ്റ ക്രൂര മര്‍ദ്ദനം; ഭര്‍ത്താവ് പിടിയില്‍

Must Read

തിരുവനന്തപുരം: വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രശാന്ത് അറസ്റ്റില്‍. കുണ്ടമണ്‍ കടവ് വട്ടവിള ശങ്കരന്‍ നായര്‍ റോഡില്‍ ആശ്രിതയെന്ന വാടകവീട്ടില്‍ താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ അച്ഛനാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിദ്യയെ ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ ഇന്നലെ രാത്രിയാണ് വിദ്യയെ കൊലപ്പെടുത്തിയത്. പ്രശാന്ത് ലഹരിക്ക് അടിമയെന്നും പൊലീസ് വ്യക്തമാക്കി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിന്റെ രണ്ടാം നിലയില്‍ ഒരു മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു വിദ്യയും ഭര്‍ത്താവും രണ്ടു മക്കളും. സമീപവാസികളായ ആളുകളുമായി വീട്ടുകാര്‍ക്ക് ബന്ധമില്ലായിരുന്നു. ഓണ്‍ലൈനില്‍ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കള്‍ വന്നു പോകുന്നതും കണ്ടിട്ടുണ്ടെന്നു നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂത്ത മകന്‍ സ്‌കൂള്‍വിട്ടു വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു കിടക്കുന്നതാണ് കണ്ടത്.

വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛന്‍ ഗോപകുമാര്‍ എത്തുമ്പോള്‍ പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതാണ് കണ്ടത്. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന്, വിദ്യയുടെ അച്ഛന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This