വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് പെണ്‍കുട്ടിയുടെ കുടുംബം; ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

Must Read

ജയ്പൂര്‍: രാജസ്ഥാനിലെ ഗംഗാനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് പെണ്‍കുട്ടിയുടെ കുടുംബം. സംഭവത്തില്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജേഷ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്‌കൂളിലെത്തി മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തില്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This