ചിക്കന്‍ ഷവര്‍മ കഴിച്ച 14 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

Must Read

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കലില്‍ ചിക്കന്‍ ഷവര്‍മ കഴിച്ച 14 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി നല്‍കിയ ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച 14 കാരിയുടെ പിതാവാണ് റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി മരിച്ചത്. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസിന് അറിയിച്ചു.

ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This