എം.വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു; തെറ്റ് തിരുത്തിയതില്‍ സന്തോഷം; ഇനി സ്പീക്കര്‍ കൂടി തിരുത്തിയാല്‍ വിവാദം അവസാനിക്കും; ചെന്നിത്തല

Must Read

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. തിരുവനന്തപുരത്ത് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി ഡല്‍ഹിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. തിരിച്ചടി ഭയന്നാണ് പാര്‍ട്ടി സെക്രട്ടറി നിലപാട് തിരുത്തിയത്. ഇനി സ്പീക്കര്‍ കൂടി തിരുത്തിയാല്‍ വിവാദം അവസാനിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗണപതി മിത്താണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. എം.വി ഗോവിന്ദന്‍ തെറ്റ് തിരുത്തിയതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. വിഷയം ആളികത്തിക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ല. മതവിശ്വാസങ്ങളെ ബഹുമാനിച്ചില്ലെങ്കിലും അവഹേളിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്ന് ഇടലായിരുന്നു സിപിഐഎം-ബിജെപി ലക്ഷ്യമെന്നും ചെന്നിത്തല.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This