പുടിന്‍ മെരുങ്ങുന്നു, ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയയ്ക്കാന്‍ തയ്യാര്‍!!

Must Read

യുക്രൈന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ഉന്നതതല പ്രതിനിധിസംഘത്തെ റഷ്യ ബെലാറുസിലേയ്ക്ക് അയക്കും. ചര്‍ച്ചയ്ക്ക് പുതിന്‍ തയ്യാറാണെന്ന് റഷ്യയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ ചര്‍ച്ചകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താമെന്ന് ഉറപ്പുനല്‍കിയതായും വക്താവ് അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെലാറുസ് ഇതിനുമുമ്പും യുക്രൈന്‍-റഷ്യ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നു. യുക്രൈന്‍ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്റോവ് പറയുന്നത്. യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങാന്‍ തയ്യാറെങ്കില്‍ ചര്‍ച്ചയാവാമെന്നും പറഞ്ഞു.

അതിനിടെ, യുക്രൈന്‍കാരെ നവനാസികളെന്നും മയക്കുമരുന്നിനടിമകളെന്നും പുതിന്‍ ആക്ഷേപിച്ചു. യുക്രൈന്‍സേനയോട് കീവിന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്നും സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം റഷ്യ വെടിനിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ജനത ധീരരാണെന്നും താനാണ് റഷ്യയുടെ ഒന്നാം ശത്രുവെന്നും അദ്ദേഹം പറഞ്ഞു.

പ്രായഭേദമെന്യേ എല്ലാവരോടും സൈന്യത്തിന്റെ ഭാഗമാകാനും രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റഷ്യ മിസൈലാക്രമണം നടത്തിയതായി സ്ഥിരീകരിച്ച സെലെന്‍സ്‌കി നാറ്റോയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും പറഞ്ഞു.

 

Latest News

മാസപ്പടി കേസ്; ഇന്ന് നിര്‍ണായകം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കെ. ബാബു വിധി പറയും

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ പ്രതിസ്ഥാനത്തുള്ള മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്.മുഖ്യമന്ത്രി പിണറായി വിജയന്റെ...

More Articles Like This