ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; ഇനി നിര്‍ണായക നിമിഷങ്ങള്‍

Must Read

യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ് തന്നെയാകും ചര്‍ച്ചാ വേദി. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വാഴ്സോ, ഇസ്താംബുള്‍, ബാകൂ എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയാകാമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും തീരുമാനിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കിയുടെ വക്താവ് ട്വീറ്റ് ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാന്‍ യുക്രൈന്‍ തയ്യാറാണെന്നും വക്താവ് സെര്‍ജി നൈകിഫോറോവ് അറിയിച്ചു.

ചര്‍ച്ചയ്ക്ക് നേരത്തെയും വഴിയൊരുങ്ങിയിരുന്നു. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. റഷ്യന്‍ പ്രതിനിധി സംഘത്തെ ബെലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി നിരായുധീകരണത്തിന് യുക്രൈന്‍ തയാറാകണമെന്ന ഉപാധി ആര്‍ത്തിച്ചുകൊണ്ട് തന്നെയായിരുന്നു പുടിന്റെ അറിയിപ്പ്. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെയും റഷ്യ അറിയിച്ചിരുന്നു.

അതേസമയം ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചതോടെ പ്രദേശത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ സേന ഖാര്‍കീവില്‍ പ്രവേശിച്ചത്.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This