കേരളത്തിലെ ആയുര്‍വേദ ആശുപത്രിയെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി

Must Read

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ മകള്‍ റോസ് മേരിക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവം എടുത്തു പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിനാവശ്യമായ ചികിത്സ നല്‍കിയ കേരളത്തിലെ ആയുര്‍വേദ ആശുപത്രിയെക്കുറിച്ച് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടെ മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാതൃഭാഷ മാതാവിന് തുല്യമാണ്. മാതാവും മാതൃഭാഷയും നമ്മുടെ ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭാഷകളുടെ കാര്യത്തില്‍ ഭാരതം സമ്പന്നമാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കച്ച് മുതല്‍ കൊഹിമ വരെ നൂറ് കണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഭാഷാഭേദങ്ങള്‍. അവയെല്ലാം പരസ്പരം വ്യത്യസ്തമാണെന്നും അവ പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ കിലി പോളിന്റേയും സഹോദരിയുടേയും ഇന്ത്യയോടുള്ള സ്നേഹം പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ എടുത്ത് പറയുകയും ചെയ്തു. രാജ്യത്തെ യുവാക്കളോട് ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ അവരുടേതായ രൂപത്തില്‍ അവതരിപ്പിക്കണമെന്നും അതുവഴി പോപ്പുലറാകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാമെന്ന് മോദി മന്‍ കീ ബാത്തില്‍ പറഞ്ഞു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This