രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. ഇന്ത്യക്കാരെ വേഗത്തില്‍ നാട്ടിലെത്തിക്കുന്നത് പ്രധാന അജണ്ട !!

Must Read

ദില്ലി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച യോഗം രണ്ട് മണീക്കൂറോളം നീണ്ടു.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണവും തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയൊക്കെയാകും എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. മലയാളികള്‍ അടക്കമുള്ള കൂടുതല്‍ പേര്‍ ഇന്ന് നാട്ടിലെത്തും. ഇന്നലെ നാല് വിമാനങ്ങളിലായി 908 ഇന്ത്യക്കാരെ തിരികെ എത്തിക്കാനായിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This