തിരുവനന്തപുരം: പ്രമുഖ ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൂപ്പര്‍ഹിറ്റായ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. ആദിത്യന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് നിരവധി സിനിമാ, സീരിയല്‍ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് എത്തുന്നത്.
നിരവധി ഹിറ്റ് സീരിയലുകളാണ് ആദിത്യന്റെ പേരിലുള്ളത്. വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.