തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പള്ളിമുക്ക് പള്ളിക്ക് സമീപത്ത് വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നു പിടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ കരുവിലാഞ്ചി ശാലോംകോണത്ത് പുത്തന്‍വീട്ടില്‍ പ്രസാദ് (42), തൈക്കാട് കണ്ണേറ്റുമുക്ക് വിളയില്‍ വീട്ടിലെ ഉണ്ണികൃഷ്ണന്‍ (33) എന്നിവരെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുണ്ടമണ്‍കടവ് – പേയാട് റോഡിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു വന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ പ്രതികള്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപം എത്തിയ സമയത്ത് പ്രതികള്‍ കടന്നു പടിച്ചു.
സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ കുണ്ടമണ്‍ ഭാഗത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.