ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം; കൂടുതല്‍ പേര്‍ അതിക്രമത്തിന് ഇരയായി; ഇതുവരെ പോലീസില്‍ പരാതി നല്‍കിയത് ഏഴ് യുവതികള്‍

Must Read

കൊച്ചിയില്‍ ടാറ്റു ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന സംഭവത്തില്‍ കൂടുതല്‍ പേര്‍ പൊലീസില്‍ പരാതി നല്‍കി. ഇതുവരെ ഏഴ് പേരാണ് കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്.

സമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ യുവതി ആക്ഷേപം ഉന്നയിച്ച്‌ രംഗത്ത് എത്തിയത്. പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് അറിയിച്ചന്നൊണ് വിവരം. വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ കമ്മീഷണര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നും മറ്റ് യുവതികള്‍ വ്യക്തമാക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.ടാറ്റു സ്റ്റുഡിയോക്ക് എതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ കഴിഞ്ഞ ദിവസം പൊലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡിയോകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This