ഷെയ്‌ഖിനെ കൊണ്ട് മലയാളം പറയിപ്പിച്ച് പിണറായി, ഷെയ്‌ഖിന്റെ ട്വീറ്റ് വൈറൽ

Must Read

 

മുഖ്യമന്ത്രി പിണറായി വിജയനുമായി ‘എക്‌സ്പോ-2020’ വേദിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മലയാളത്തില്‍ ട്വീറ്റുചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മലയാളത്തിലുള്ള ട്വീറ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റുചെയ്യുന്നത്. ”കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്പോ 2020-ലെ കേരള വീക്കില്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യു.എ.ഇ.യ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യു.എ.ഇ.യുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്” -എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

നിമിഷനേരംകൊണ്ടാണ് ട്വീറ്റ് വൈറലായത്. പ്രവാസിമലയാളികള്‍ ഏറെ അഭിമാനത്തോടെയാണ് ട്വീറ്റ് ഏറ്റെടുത്തത്.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍, ആറന്മുള കണ്ണാടി, കഥകളി രൂപം എന്നിവയടങ്ങിയ സമ്മാനപ്പെട്ടിയാണ് മുഖ്യമന്ത്രി സമ്മാനിച്ചത്.

മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ എന്നിവര്‍ സമുഖ്യമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This