മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന റിമി നടി, അവതാരക എന്നീ നിലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്.ഒന്ന് വിവാഹിത ആവുകയും പിന്നിട് ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിയുകയും ചെയ്തിരുന്നു റിമി.
വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ആദ്യ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ റിമി തന്റെ തിരക്കുകളില്‍ മുഴുകി കഴിയുകയായിരുന്നു.എന്നാല്‍ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിത ആകുന്നത്.സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള് തന്നെയാണ് വരന് എന്നാണ് വിവരം. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല.
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള റിമി സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്.തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും ഒക്കെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലെ ജഡ്ജ് കൂടിയാണ് റിമി ടോമി.
വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്.വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്നും ആരാധകര്‍ ചോദിക്കാറുണ്ട്.
മീശമാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം.ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായും റിമി എത്തി.
ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയത്.വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.