സിസ്റ്റർ സൂസൻ ജോർജ്ജ് ബോസ്റ്റണിൽ അന്തരിച്ചു

Must Read

ബോസ്റ്റൺ : ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത. ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന സൂസൻ ജോർജ്ജ് പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണ്.

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണു ബോസ്റ്റൺ പ്രയർ ലൈൻ.

ഫോണിലൂടെയും, സൂം പ്ലാറ്റ്ഫോമിലൂടെയും ഉള്ള ഈ പ്രാർത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരുന്നു. പ്രയർ ലൈനിന്റെ ഭാഗമായി 2008 മുതൽ പ്രയർ കോൺഫ്രൻസും നടന്നു വന്നിരുന്നു.

ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). മക്കൾ രൂത്ത്, നവീൻ

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This