ഇഞ്ചിഞ്ചായി കൊല്ലുന്നതിന് പകരം വിഷം നൽകി കൊല്ലൂ ; ശിവശങ്കർ തന്റെ ജീവിതം തകർക്കുന്നുവെന്ന് സ്വപ്ന

Must Read

ശിവശങ്കറിനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് വിഷം നൽകി തന്നെ കൊല്ലുന്നതെന്ന് സ്വപ്‌ന സുരേഷ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന പറഞ്ഞു. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു , ഇപ്പോൾ തന്റെ ജീവിതം തകർക്കുന്നു എന്നും സ്വപ്ന പറയുന്നു.

ആർഎസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു.

നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല എന്നും സ്വപ്ന പറയുന്നു. സുഹൃത്തായ അനിൽ വഴിയാണ് ജോലി ലഭിച്ചതെന്നും സ്വപ്ന സുരേഷ്.

പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ് സ്വപ്നയുടെ ശമ്പളം.

കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദ​ങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്.

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This