എ.എന്‍ ഷംസീര്‍ പ്രസ്താവന തിരുത്തണം; സ്പീക്കര്‍ ജാഗ്രത കാട്ടിയില്ല; ശാസ്ത്രവും മതവും തമ്മില്‍ കുട്ടികുഴക്കേണ്ട ആവശ്യമില്ല; വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചത്; വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളത്; വി.ഡി സതീശന്‍

Must Read

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിശ്വാസം സംബന്ധിച്ച് എ.എന്‍ ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്പീക്കര്‍ ജാഗ്രത കാട്ടിയില്ല. പ്രസ്താവനയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. വിവാദം ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്രവും മതവും തമ്മില്‍ കുട്ടികുഴക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചത്. ഇപ്പോള്‍ വിഷയം കൈവിട്ട് പോയിരിക്കുകയാണ്. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വിവാദം ഇന്ന് കൊണ്ട് അവസാനിക്കണം. വിവാദത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമുതലെടുപ്പ് നടത്തില്ല ഇതില്‍ നിന്നും ലഭിക്കുന്ന വോട്ടും കോണ്‍ഗ്രസിന് വേണ്ട. സുരേന്ദ്രന്‍ പറയുന്നത് പോലെ കോണ്‍ഗ്രസിന് പ്രതികരിക്കാനാവില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This