ചിലത് പരസ്യമാക്കിയയാൽ അന്തസ്സും പദവിയുമൊക്കെ നിമിഷനേരത്തില്‍ അവസാനിക്കും ; ശിവശങ്കറിന് സ്വപ്നയുടെ ഭീഷണി

Must Read

ശിവശങ്കറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടനവധി തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സ്വപ്ന നടത്തുന്നത്. ഈ ഐഫോണ്‍ മാത്രം ശിവശങ്കറിന്റെ തലയ്ക്കടിക്കേണ്ട കാര്യമെന്തെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തിത്വത്തിന് ശിവശങ്കര്‍ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു. എല്ലാം അതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഒരു നിസാര ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

മനോവികാരങ്ങളെ കുറിച്ച്, ഞാനുമായി പങ്കുവെച്ച കാര്യങ്ങളെ കുറിച്ച്, എന്നെ അദ്ദേഹം എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ച് എല്ലാം എഴുതണമായിരുന്നു എന്നും സ്വപ്ന പറഞ്ഞു.

ചതിക്കാനാണെങ്കില്‍ എനിക്ക് ശിവശങ്കര്‍ സാറിനെ നിമിഷങ്ങള്‍ കൊണ്ട് ചതിക്കാമായിരുന്നു. ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. കളവ് പറഞ്ഞുകൊണ്ടല്ല, സത്യം പറഞ്ഞുകൊണ്ട് തന്നെ ചതിക്കാമായിരുന്നു. ശിവശങ്കറും ഞാനും തമ്മിലുള്ള കാര്യങ്ങളെ കുറിച്ചെഴുതുകയാണെങ്കില്‍ അത് വലിയൊരു പുസ്തകമായിരിക്കും.

ചതിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ മറ്റു പല ബന്ധങ്ങളുമുണ്ടെന്നും അത് പരസ്യമാക്കാമായിരുന്നു എന്നും സ്വപ്ന പറഞ്ഞു. എങ്കില്‍ ഈ പറയുന്ന അന്തസ്സും പദവിയുമൊക്കെ നിമിഷനേരത്തില്‍ അവസാനിക്കും. അങ്ങനെ പൊട്ടിക്കണമെങ്കില്‍ തേങ്ങയല്ല, വലിയ ബോംബുണ്ട് കൈയില്‍ എന്നും സ്വപ്ന പറയുന്നു.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല എന്നും എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാമെന്നും സ്വപ്‌ന പറഞ്ഞു.

ഒരുപാട് മാനസിക പീഡനങ്ങള്‍ ഏറ്റാണ് ഞാന്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്ന് വന്നത്. അനുഭവിച്ചത് അനുഭവിച്ചു, സമൂഹത്തില്‍ ഒരുപാട് ആളുകള്‍ മനസ്സിലാക്കാതെ പോകുന്ന കുറേ സത്യങ്ങളുണ്ട്. എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു. ഈ സമയത്താണ് ശിവശങ്കറിന്റെ പുസ്തകം വരുന്നത്.

എന്റെ സാഹചര്യങ്ങള്‍ ശിവശങ്കര്‍ ചൂഷണം ചെയ്തിട്ടുണ്ട്. ഞാനൊരു ഇരയാണ്. എന്റെ വികാരങ്ങളേയും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തേയും അദ്ദേഹം അധിക്ഷേപിച്ചു എന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയുകയുമില്ല. ഒന്നും അദ്ദേഹത്തിന് അറിയില്ലേ എന്ന് ചോദിച്ചാല്‍, അദ്ദേഹവുമായി പരിചയപ്പെട്ടശേഷം എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാം. എല്ലാ കാര്യങ്ങളും തെളിയിക്കാനാകും എന്നും സ്വപ്ന കൂട്ടിച്ചേർത്തു.

കസ്റ്റഡിയില്‍ വെച്ച് ശിവശങ്കറിനെ കണ്ടപ്പോള്‍ എന്നെ അറിയാത്തപോലെയാണ് അദ്ദേഹം പെരുമാറിയത്. ശിവശങ്കര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കി കൊണ്ടാണ് വനിതാ പോലീസുകാരി എന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്തത്. അവര്‍ പറഞ്ഞ തിരക്കഥയനുസരിച്ച് ഞാന്‍ സംസാരിക്കുകയായിരുന്നു എന്നും സ്വപ്ന പറഞ്ഞു

Latest News

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും.യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്; പൊന്നാനിയിൽ സമദാനി

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും .മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത്...

More Articles Like This