പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് എതിരെ വിമര്‍ശനം. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സ്വസ്തികയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്.
തന്റെ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍, പാടുകള്‍, പ്രായത്തിന്റേതായ വണ്ണം എന്നിവയെ എല്ലാം താന്‍ ഇഷ്ടപ്പെടുന്നു- അതിലൊന്നും തനിക്ക് യാതൊരു അഭിമാനക്കുറവുമില്ല എന്ന ശരീരത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് സ്വസ്തിക ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചത്.
മണിക്കൂറുകളോളം ബ്രാ ധരിച്ച് നില്‍ക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കിനെ കുറിച്ചും, ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലത്തെ പാടിനെ കുറിച്ചുമെല്ലാമാണ് സ്വസ്തിക കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഈ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേര്‍ നെഗറ്റീവ് കമന്റുകളുമായി എത്തുകയായിരുന്നു. ഇതിനിടെ ഒരു വിഭാഗം പേര്‍ സ്വസ്തികയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്.
View this post on Instagram