ചായകുടിച്ചതിന് പിന്നാലെ 18 മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ചു; ദുരൂഹത

Must Read

ഭോപ്പാല്‍: ചായകുടിച്ചതിന് പിന്നാലെ 18 മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ആണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. ചായ നല്‍കിയതിന് ശേഷം മകന്‍ രാജക്ക് ശ്വാസം മുട്ടന്‍ അനുഭവപ്പെട്ടെന്നാണ് അമ്മ പറയുന്നത്. തുടര്‍ന്ന് മകനെ 22 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചെന്നാണ് അമ്മയുടെ വിശദീകരണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ കുട്ടി സിംറോളിലെ അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയെ മരിച്ച നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചതെന്നും അതിനാല്‍ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മല്‍പാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാതാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Latest News

ജനകീയ പദ്ധതികളുമായി കന്നി ബജറ്റ്; ലക്ഷ്യം പുതുയുഗ കേരളം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള...

More Articles Like This