യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക ശാരീരിക പീഡനങ്ങള്‍ക്ക് ശേഷം; പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു

Must Read

കൊച്ചി; കലൂരിലെ ഹോട്ടലില്‍ ചങ്ങനാശേരി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.

Latest News

ജനകീയ പദ്ധതികളുമായി കന്നി ബജറ്റ്; ലക്ഷ്യം പുതുയുഗ കേരളം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള...

More Articles Like This