‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു

Must Read

ദുബൈ : ഫിഫ 2022 ഖത്തര്‍ ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിന്റെ കായിക കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബൈ റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒയുമായ അന്‍സാര്‍ കൊയിലാണ്ടി പ്രകാശനം ചെയ്തു. ലോകോത്തര സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കിയാണ് ഫിഫ 2022 ലോകകപ്പ് കാല്‍പന്തുകളിയാരാധകരെ സ്വാഗതം ചെയ്യുവാന്‍ ഖത്തര്‍ കാത്തിരിക്കുന്നതെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ ഖത്തര്‍ വേള്‍ഡ്കപ്പ് ഫാന്‍ ലീഡറും ഫിഫ ഫാന്‍ മൂവ്‌മെന്റിലെ ഇന്ത്യന്‍ അമ്പാസിഡറുമായ ജാമിര്‍ വലിയമണ്ണില്‍ പറഞ്ഞു.

ഖത്തറിലെത്തി ഫിഫ ലോകകപ്പിനുള്ള സൗകര്യങ്ങള്‍ നേരില്‍ കാണാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിശ്വസനീയമായ ഒരുക്കങ്ങളാണ് ഖത്തര്‍ നടത്തിയിരിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്ന് ജാമിര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളും ലോകകപ്പിനുള്ള ഒരുക്കങ്ങളും സമയത്തിനു മുമ്പുതന്നെ പൂര്‍ത്തിയാക്കിയാണ് കോവിഡ് മഹാമാരിക്കാലത്തും ഫുട്‌ബോള്‍ ലോകത്തെ മാത്രമല്ല സംഘാടകരെയും ഫിഫയെയും ഞെട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫൊര്‍ ഡെലിവറി & ലെഗസിയുടെ പ്രത്യേക ക്ഷണപ്രകാരം ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതായും ജാമിര്‍ വലിയമണ്ണില്‍ കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ജാസ്മിന്‍ സമീര്‍, ബെല്ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ന്യൂ മറീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്ത് അലി കരിമ്പനക്കല്‍, കലാ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഷാജി പുഷ്പാംഗദന്‍, യുവ സംരംഭകന്‍ നൗഷാദ് അണ്ടിക്കോട് എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ കായികദിനത്തോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ ഗള്‍ഫ് മേഖലയിലെ കായികരംഗത്തും കലാസാംസ്‌കാരിക രംഗത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ സാംസ്‌കാരിക സംരംഭ മേഖലകളിലെ നിരവധി പ്രമുഖരാണ് ഇതിനകം പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമാക്കുമെന്ന് മീഡിയപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This