1508 ആരോഗ്യ പ്രവർത്തകർക്ക് ജനുവരി ആദ്യം മുതൽ ഇതുവരെ കോവിഡ് സ്ഥിതീകരിച്ചു. ഇത് മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി

Must Read

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം തരംഗത്തിൽനിന്നും രണ്ടാം തരംഗത്തിൽനിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ് എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാൽ എൻ. 95 മാസ്കോ ഡബിൾ മാസ്കോ വേണം എല്ലാവരും ധരിക്കാനെന്നും മന്ത്രി പറഞ്ഞു.

ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ സ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ ശ്രദ്ധിക്കണം. നിലവിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ലെന്ന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1508 ആരോഗ്യ പ്രവർത്തകർക്ക് ജനുവരി മുതൽ ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കും പോസിറ്റീവ് ആകുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നുണ്ട് മന്ത്രി പറഞ്ഞു.

 

 

 

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This